Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : ED Attaches Anil Ambani Asset

അനിൽ അംബാനിയുടെ 7,500 കോടി രൂപയുടെ സ്വത്ത് ഇഡി കണ്ടുകെട്ടി

ന്യൂ​ഡ​ൽ​ഹി: വാ​യ്പാ ത​ട്ടി​പ്പ് കേ​സി​ൽ അ​നി​ൽ അം​ബാ​നി​യു​ടെ 7500 കോ​ടി രൂ​പ​യു​ടെ സ്വ​ത്തു​ക്ക​ൾ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്‌​ട​റേ​റ്റ് താ​ത്കാ​ലി​ക​മാ​യി ക​ണ്ടു​കെ​ട്ടി.

അ​നി​ൽ അം​ബാ​നി​യു​ടെ മും​ബൈ​യി​ലെ പാ​ലി ഹി​ല്ലി​ലു​ള്ള വീ​ട്, ഡ​ൽ​ഹി​യി​ലെ റി​ല​യ​ൻ​സ് സെ​ന്‍റ​ർ പ്രോ​പ്പ​ർ​ട്ടി, ഡ​ൽ​ഹി, നോ​യി​ഡ, ഗാ​സി​യാ​ബാ​ദ്, മും​ബൈ, പൂ​ന, താ​നെ, ഹൈ​ദ​രാ​ബാ​ദ്, ചെ​ന്നൈ, കാ​ഞ്ചീ​പു​രം, കി​ഴ​ക്ക​ൻ ഗോ​ദാ​വ​രി എ​ന്നി​വി​ട​ങ്ങ​ളി​ലെ നാ​ൽ‌​പ്പ​തോ​ളം സ്വ​ത്തു​ക്ക​ൾ എ​ന്നി​വ​യാ​ണ് ക​ള്ള​പ്പ​ണ നി​രോ​ധ​ന നി​യ​മ​പ്ര​കാ​ര​മു​ള്ള അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ക​ണ്ടു​കെ​ട്ടി​യ​ത് .

റി​ല​യ​ൻ​സ് ഹോം ​ഫി​നാ​ൻ​സ് ലി​മി​റ്റ​ഡ്, റി​ല​യ​ൻ​സ് കൊ​മേ​ഴ്സ്യ​ൽ ഫി​നാ​ൻ​സ് ലി​മി​റ്റ​ഡ് എ​ന്നീ ക​ന്പ​നി​ക​ൾ സ്വ​രൂ​പി​ച്ച പൊ​തു​ഫ​ണ്ട് വ​ക​മാ​റ്റി ചെ​ല​വ​ഴി​ച്ചെ​ന്നും ഇ​ത് വെ​ളു​പ്പി​ച്ചെ​ന്നു​മാ​ണ് കേ​സ്. 2017നും 2019​നും ഇ​ട​യി​ൽ യെ​സ് ബാ​ങ്ക് 2,965 കോ​ടി രൂ​പ​യാ​ണ് റി​ല​യ​ൻ​സ് ഹോം ​ഫി​നാ​ൻ​സ് ലി​മി​റ്റ​ഡി​ൽ നി​ക്ഷേ​പി​ച്ചി​രു​ന്ന​ത്. ഇ​തേ​കാ​ല​യ​ള​വി​ൽ റി​ല​യ​ൻ​സ് കൊ​മേ​ഴ്സ്യ​ൽ ഫി​നാ​ൻ​സ് ലി​മി​റ്റ​ഡി​ൽ 2,045 കോ​ടി രൂ​പ​യും നി​ക്ഷേ​പി​ച്ചു.

2019 ഡി​സം​ബ​റി​ൽ ഈ ​നി​ക്ഷേ​പ​ങ്ങ​ൾ നി​ഷ്ക്രി​യ​മാ​യി മാ​റി. റി​ല​യ​ൻ​സ് ഹോം ​ഫി​നാ​ൻ​സ് ലി​മി​റ്റ​ഡി​ന് 1,353 കോ​ടി രൂ​പ​യും റി​ല​യ​ൻ​സ് കൊ​മേ​ഴ്സ്യ​ൽ ഫി​നാ​ൻ​സ് ലി​മി​റ്റ​ഡി​ന് 1,984 കോ​ടി രൂ​പ​യും കു​ടി​ശി​ക​യാ​യെ​ന്നും റി​പ്പോ​ർ​ട്ടു​ക​ളി​ൽ പ​റ​യു​ന്നു.

റി​ല​യ​ൻ​സ് ക​മ്യൂ​ണി​ക്കേ​ഷ​ൻ​സ്, റി​ല​യ​ൻ​സ് കാ​പി​റ്റ​ൽ, റി​ല​യ​ൻ​സ് ഹോം ​ഫി​നാ​ൻ​സ്, റി​ല​യ​ൻ​സ് കൊ​മേ​ഴ്സ്യ​ൽ ഫി​നാ​ൻ​സ്, റി​ല​യ​ൻ​സ് കോ​ർ​പ്പ​റേ​റ്റ് അ​ഡ്വൈ​സ​റി സ​ർ​വീ​സ​സ് എ​ന്നി​വ​യു​ൾ​പ്പെ​ടെ അ​നി​ൽ അം​ബാ​നി​യു​ടെ കീ​ഴി​ലു​ള്ള ക​ന്പ​നി​ക​ളി​ൽ നി​ന്നു​ള്ള ഓ​ഹ​രി​ക​ൾ ക​ട​ലാ​സ് ക​ന്പ​നി​ക​ൾ വ​ഴി​തി​രി​ച്ചു​വി​ട്ട് 28,874 കോ​ടി രൂ​പ ത​ട്ടി​യെ​ടു​ത്തു​വെ​ന്ന് ക​ഴി​ഞ്ഞ ദി​വ​സം അ​ന്വേ​ഷണാ​ത്മ​ക റി പ്പോർട്ട് ന്യൂ​സ് പോ​ർ​ട്ട​ലാ​യ കോ​ബ്രാ​പോ​സ്റ്റ് പു​റ​ത്തു​വി​ട്ടി​രു​ന്നു.

Latest News

Corehub Up